അൽബാഹയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് 10 പേർക്ക് ഗുരുതര പരിക്ക്

0
1334

റിയാദ്: അൽ ബഹയിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് 10 സ്വദേശികൾക്ക് ഗുരുതര പരിക്ക്. മേഖലയിലെ അൽ-ഖുറ ഗവർണറേറ്റിലെ നഖൽ സെന്ററിലാണ് അപകടം നടന്നത്. അൽ-ഖുറ ഗവർണറേറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ചതായി ഓപ്പറേഷൻസ് റൂമിലേക്ക് സന്ദേശം ലഭിച്ചതായി അൽ ബഹ മേഖലയി റെഡ് ക്രസന്റ് അതോറിറ്റി വക്താവ് ഇമാദ് ബിൻ മൻസി അൽ-സഹ്‌റാനി പറഞ്ഞു.

റെഡ് ക്രസന്റിൽ നിന്നുള്ള ആറ് ആംബുലൻസ് ഉടൻ സ്ഥലത്തെത്തിയാണ് പറിക്കേറ്റവരെ ആശുപത്രിയിയിലേക്ക് മാറ്റിയത്. ചിലർക്ക് സ്ഥലത്തു വെച്ച് തന്നെ പ്രാഥമിക അടിയന്തിര ചികിത്സ നൽകിയ ശേഷമാണ് ആശുപത്രിയിയിലേക്ക് മാറ്റിയത്.