ഇന്ത്യക്കാർക്ക് സൽമാൻ രാജാവിന്റെയും കിരീടവകാശിയുടെയും സ്വാതന്ത്ര്യദിനാശംസകൾ

0
2421

റിയാദ്: ഇന്ത്യക്കാർക്ക് സൽമാൻ രാജാവിന്റെയും കിരീടവകാശിയുടെയും സ്വാതന്ത്ര്യദിനാശംസകൾ. സ്വാതന്ത്ര്യ ദിനത്തിന്റെ വാർഷികത്തിൽ തന്റെ രാജ്യത്തിന്റെ അഭിനന്ദന സന്ദേശം സൽമാൻ രാജാവ് ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കൈമാറുകയും ചെയ്തതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആയുരാരോഗ്യം നേർന്ന സൽമാൻ രാജാവ് രാജ്യത്തിനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.

ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന് അഭിനന്ദനങ്ങൾ അയച്ചു. രാജ്യത്തിനും ഇന്ത്യക്കാർക്കും നിരന്തരമായ അഭിവൃദ്ധിയും ഐശ്വര്യവും സന്തോഷവും കിരീടാവകാശി ആശംസിച്ചു.