റിയാദ്: ഗർഭിണികൾക്കും ഗർഭസ്ഥ ശിശുവിനും കൊവിഡ് വാക്സിൻ സുരക്ഷിതമെന്ന് തെളിഞ്ഞതായി സഊദി ആരോഗ്യ മന്ത്രാലയം. 42 ശാസ്ത്രീയ പഠനങ്ങൾ ഇത് തെളിയിച്ചിട്ടുണ്ടെന്നും പ്രിവന്റീവ് ഹെൽത്ത് അഫയേഴ്സ് ഫോർ ഹെൽത്ത് മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ: അബ്ദുള്ള അസിരി വ്യക്തമാക്കി.
ഗർഭാവസ്ഥയിൽ കൊറോണ വൈറസ് അണുബാധ കൂടുതൽ ഗുരുതരമാണെന്നും അത് അമ്മയെയും ഭ്രൂണത്തെയും കൊല്ലുമെന്നും ഈ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകൾ ഗർഭിണികൾക്ക് കൊവിഡ് -19 നെതിരായ പ്രതിരോധ കുത്തിവയ്പ്പുകൾ സ്വീകരിക്കണമെന്ന് ശക്തമായി ശുപാർശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




