സഊദിയിൽ ലയാളി വീട്ടമ്മ ഉറക്കത്തിൽ മരിച്ചു

0
1777

ദമാം: കിഴക്കൻ സഊദിയിലെ ദമാമിൽ മലയാളി വീട്ടമ്മയെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുഖ്ബയിൽ 30 വർഷത്തിലധികമായി സ്പെയർ പാർട്സ് കട നടത്തുന്ന കാസർകോട് ആലമ്പാടി ഷഹ്സാദ് വില്ലയിൽ അബ്ദുല്ലയുടെ ഭാര്യ സൈറാബാനു (42) ആണ് മരിച്ചത്. രാവിലെ ഭർത്താവിനെ ജോലിക്കയച്ചശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. എട്ട് വർഷമായി ഭർത്താവുമൊത്ത് സഊദിയിലുണ്ട്.

ബുധനാഴ്ച രാവിലെ അബ്ദുല്ല കടയിലേക്ക് പോകുേമ്പാൾ സൈറാ ബാനു, ഉച്ചക്ക് വരുേമ്പാൾ കൊണ്ടുവരേണ്ട വീട്ടുസാധനങ്ങളുടെ ലിസ്റ്റ് നൽകിയാണ് ഭർത്താവിനെ യാത്രയാക്കിയത്. ഉച്ചക്ക് ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ അബ്ദുല്ല, ഭാര്യ അതുവരെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റിട്ടില്ലെന്നറിഞ്ഞ് കുലുക്കി വിളിച്ചപ്പോഴാണ് മരിച്ചതായി മനസ്സിലായത്.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞു എന്നാണ് ഡോക്ടർമാർ പറഞ്ഞത്. സാമൂഹിക പ്രവർത്തകനായ നാസ് വക്കത്തിെൻറ ശ്രമഫലമായി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് വ്യാഴാഴ്ച വൈകീട്ടോടെ മൃതദേഹം തുഖ്ബ മഖ്ബറയിൽ മറവ് ചെയ്തു.

നാട്ടിൽ ബിരുദ വിദ്യാർഥിയായ ഷഹ്സാദ്, ദമ്മാം ഇന്ത്യൻ സ്കുളിലെ പ്ലസ്ടു വിദ്യാർഥികളും ഇരട്ടകളുമായ ഷഹ്ബാസ് ഷംനാസ് എന്നിവർ മക്കളാണ്. മുഹമ്മദ് മുസ്തഫ, ഇനായത്ത് അലി, സീനത്ത് റഹ്മാൻ, ഗൗസിയ മുഹമ്മദ് എന്നിവർ സഹോദരങ്ങളാണ്.