സഊദിയിലേക്ക് പോകുന്ന വാക്സിൻ സ്വീകരിച്ച സന്ദർശക / പുതിയ തൊഴിൽ വിസക്കാർക്ക് വേണ്ട നടപടികൾ

0
1480

റിയാദ്: സഊദിയിലേക്ക് പോകുന്ന സന്ദർശക / പുതിയ തൊഴിൽ വിസക്കാർക്ക് വേണ്ട നടപടികൾ ഇപ്രകാരമാണ്.

1: വാക്സിനേഷൻ ചെയ്ത സന്ദർശകനായി ഖുദൂം / മുഖീം രജിസ്ട്രേഷൻ നടത്തണം. അതിനായി https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ കയറി, വാക്സിനേറ്റഡ് വിസിറ്റർ കാറ്റഗറി തിരഞ്ഞെടുക്കുക. (സഊദി ഫ്ലൈറ്റ് പുറപ്പെടൽ സമയം 72 മണിക്കൂർ മുമ്പായിട്ടാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.) അവസാനം ലഭിക്കുന്ന പ്രിൻറൗട് കയ്യിൽ കരുതണം.

2: വിസയുള്ള പാസ്പോർട്ട്

3: സഊദി വിമാന ടിക്കറ്റ്

4: ഇന്ത്യയിൽ നിന്നുള്ള യഥാർത്ഥ വാക്സിനേഷൻ സർട്ടിഫിക്കറ്റ്. എന്നാൽ, സാക്ഷ്യപ്പെടുത്തൽ ആവശ്യമില്ല

5: 72 മണിക്കൂറിനുള്ളിൽ എടുത്ത RTPCR

6: തവക്കൽന ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക, സഊദിയിലെത്തിയ ശേഷം പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് ആക്ടിവേഷൻ നടത്തണം. പിന്നീട് ഇഖാമ കിട്ടിയാൽ MOH സൈറ്റിൽ വാക്സിൻ സട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തു തവക്കൽന അപ്ഡേറ്റ് ചെയ്യാൻ വേണ്ടി റിക്വസ്റ്റ് നൽകണം. അതിനായി https://eservices.moh.gov.sa/CoronaVaccineRegistration എന്ന ലിങ്കിൽ കയറണം.

7: 14 ദിവസം ഇന്ത്യക്ക് പുറത്ത് സഊദി പ്രവേശന വിലകില്ലാത്ത രാജ്യത്ത് കഴിയുക. ഉദാ: യുഎഇ, ഖത്തർ, മാലിദ്വീപ്, ഒമാൻ….

ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ അംഗമാകുവാൻ http://wa.me/+96655 769 1039 സന്ദേശം അയക്കുക