അബുദാബി: യുഎഇ യിലേക്കുള്ള യാത്രക്കാർ കൈവശം വയ്ക്കേണ്ട രേഖകൾ എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്ന് എമിറേറ്റിലെ ഏത് വിമാനത്താവളത്തിലേക്കും പോകുന്ന യുഎഇ റെസിഡൻസി വിസയുള്ള യാത്രക്കാർ നിർബന്ധമായും കരുതേണ്ട രേഖകൾ എയർ ഇന്ത്യ എക്സ്പ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
എയർ ഇന്ത്യയുടെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഇനിപ്പറയുന്ന രേഖകൾ കൈവശമുണ്ടെങ്കിൽ യുഎഇയിലേക്ക് പറക്കാം
>> ദുബൈയിൽ റസിഡൻസി വിസ ഉള്ളവർക്കും ദുബൈയിലേക്ക് യാത്ര ചെയ്യുന്നവർക്കും, യുഎഇക്ക് പുറത്തുള്ള താമസക്കാർക്കുള്ള റിട്ടേൺ പെർമിറ്റ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) മുഖേന ലഭിക്കണം, അതിനായി ഈ ലിങ്കിൽ കയറാം, https://smart.gdrfad.gov.ae /Smart_OTCServicesPortal/ReturnPermitService.aspx
>> മറ്റ് എമിറേറ്റുകളിൽ അനുവദിച്ചിട്ടുള്ള റെസിഡൻസി വിസ ഉള്ളവർക്ക്, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ICA) ൽ നിന്ന് ഫോം ലഭിക്കണം അതിനായി ഈ ലിങ്കിൽ കയറാം. https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals
(ദുബൈ എക്സ്പോ 2020 സംഘാടകർ നൽകുന്ന വിസയുള്ളവർക്ക് ജിഡിആർഎഫ്എ/ഐസിഎ അനുമതിയില്ലാതെ യുഎഇയിലേക്ക് പോകാം.)
>> യഥാർത്ഥ റിപ്പോർട്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന ക്യുആർ കോഡുള്ള കൊവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. ഐസിഎംആർ അംഗീകൃത ലബോറട്ടറിയിൽ നിന്നുള്ള 48 മണിക്കൂറിനുള്ളിലെ പരിശോധന നടത്തിയിരിക്കണം.
>> മോളിക്യുലർ ഡയഗ്നോസ്റ്റിക് ടെസ്റ്റിംഗിനെ അടിസ്ഥാനമാക്കിയുള്ള ദ്രുതഗതിയിലുള്ള പിസിആർ ടെസ്റ്റ് റിപ്പോർട്ട് പുറപ്പെടുന്നതിന് നാല് മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ നിന്ന് പുറപ്പെടുന്ന വിമാനത്താവളത്തിൽ നടത്തണം.
ICA/GDRFA അംഗീകാരങ്ങൾ ഉൾപ്പെടെ മുകളിൽ സൂചിപ്പിച്ച രേഖകൾ ഹാജരാക്കുന്ന യാത്രക്കാരനെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. പുറപ്പെടുന്നതിന് ആറ് മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം, പിസിആർ ടെസ്റ്റ് കൗണ്ടറുകൾ പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അടയ്ക്കും, തുടങ്ങിയുള്ള നിർദേശങ്ങളും മുന്നറിയിപ്പുകളും വിമാനകമ്പനികൾ നൽകിയിട്ടുണ്ട്.
അബുദാബിയിലേക്കും റാസൽഖൈമയിലേക്കും യാത്ര ചെയ്യാനുള്ള പ്രത്യേക നിർദേശങ്ങളും എയർലൈൻ പുറത്തു വിട്ടിട്ടുണ്ട്.
അബുദാബിയിലേക്ക് യാത്ര ചെയ്യുന്നവർ പാലിക്കേണ്ട കാര്യങ്ങൾ
>> അബുദാബിയിൽ 12 ദിവസത്തെ ഹോം/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണം.
>> 6, 11 ദിവസങ്ങളിൽ പിസിആർ പരിശോധന നടത്തണം.
റാസൽഖൈമയിലേക്ക് യാത്ര ചെയ്യുന്നവർ പാലിക്കേണ്ട കാര്യങ്ങൾ
>> 10 ദിവസത്തെ ഹോം ക്വാറന്റൈൻ വേണം
>> 4, 8 ദിവസങ്ങളിൽ പിസിആർ പരിശോധനകൾ നടത്തണം