നോട്ട്കെട്ടുകൾ കാണിച്ച് വീഡിയോ; മണിക്കൂറുകൾക്കുള്ളിൽ പ്രവാസിയെ മക്കയിൽ അറസ്റ്റ് ചെയ്‌തു

0
3961

മക്ക: അനധികൃത പണം മുന്നിൽ നിരത്തി അഹങ്കാരത്തോടെ വീഡിയോയിൽ പ്രത്യേക്ഷപ്പെട്ട് ഷോ കാണിച്ച പ്രവാസിയെ പോലീസ് പൊക്കി. മക്കയിലാണ് മുപ്പത് കാരനായ പാകിസ്ഥാൻ പൗരനെയും ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയോടെ മറ്റൊരാളെയും അറസ്‌റ്റിലായത്‌. നിരവധി നോട്ടു കെട്ടുകൾ മുന്നിൽ നിരത്തി അത് കൊണ്ട് ഷോ കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട പോലീസ് നടത്തിയ അന്വേഷണത്തിലാണ് പാക് പൗരൻ പിടിയിലായത്.

മറ്റൊരു പാക് പൗരൻ നടത്തുന്ന ബിസിനസ് കേന്ദ്രവുമായി ബന്ധപ്പെട്ട സ്ഥാപനത്തിലെ പണമായിരുന്നു ഇതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇതിന്ന് ഉറവിടം ഇനി വ്യക്തമായി കാണിക്കേണ്ടി വരും. അല്ലെങ്കിൽ ഉറവിടമില്ലാതെ കള്ളപ്പണം ഉണ്ടാക്കിയെന്ന കേസും ഇവർക്കെത്തിരെ ചുമത്തും. സംഭവത്തെ തുടർന്ന് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടയാൾക്ക് പുറമെ മറ്റൊരാളെയും അറസ്റ്റ് ചെയ്‌തതായി പോലീസ് അറിയിച്ചു.