ദുബൈ: ദുബൈയിലേക്ക് ടൂറിസം വിസക്കാർക്കും പ്രവേശനാനുമതി. എമിറേറ്റ്‌സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസക്കാര്‍ക്കും ദുബൈയിലേക്ക് തിരിച്ചുവരാം എന്നാണ് എമിറൈറ്റ്‌സ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ പറയുന്നത്. അതേസമയം, എന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരികയെന്നും തിരിച്ചുവരാനാവുക എന്നും വ്യക്തമല്ല.
അതോടൊപ്പം, പ്രവാസികൾക്ക് ആശ്വാസമേകി കാലാവധി പൂര്‍ത്തിയായ റസിഡന്‍സ് വിസക്കാരുടെ വിസ നീട്ടി നൽകിക്കൊണ്ടും ഇന്ന് പ്രഖ്യാപനം വന്നിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവരുടെ കാലാവധി നീട്ടിക്കൊണ്ട് ജി.ഡി.ആര്‍.എഫ്.എയുടെ വെബ്‌സൈറ്റില്‍ അറിയിപ്പ് വന്നിട്ടുണ്ട്. കാലഹരണപ്പെട്ട റസിഡൻസി വിസകൾ ഡിസംബർ 9 വരെ യാന്ത്രികമായി നീട്ടി നൽകിയെന്നാണ് അൽ ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
യുഎഇയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ വിസ സ്റ്റാറ്റസ് https://amer.gdrfad.gov.ae/visa-inquiry എന്ന വെബ്സൈറ്റിൽ പരിശോധിക്കാവുന്നതാണ്.




