ബുക്കിങ് സമയത്ത് കാണിക്കുന്നത് പഞ്ച നക്ഷത്ര ഹോട്ടൽ, കഴിയേണ്ടത് തെരുവുകളിൽ, ദുരിതമൊഴിയാതെ പ്രവാസികൾ

0
3465

കോഴിക്കോട്: സഊദിയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് വരാനായി മാലിദ്വീപ് തിരഞ്ഞെടുത്തക്കവർക്ക് ദുരിതം ഒഴിയുന്നില്ല. 14 ദി​വ​സ​ത്തെ മാ​ലി​ദ്വീ​പി​ലെ ക്വാ​റ​ൻ​റീ​ൻ ഉ​ൾ​പ്പെ​ടെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി കേ​ര​ള​ത്തി​ൽ​നി​ന്ന് മാ​ലി​യി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ ഏജന്റുമാർ വഞ്ചിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. ക​ഴി​ഞ്ഞ ​ദി​വ​സം കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ലി​ദ്വീ​പി​ലെ​ത്തി​യ നി​ര​വ​ധി യാ​ത്ര​ക്കാ​ർ മ​ണി​ക്കൂ​റു​ക​ളോ​ളമാണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നത്.

കൂടാതെ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ യു​വ ദ​മ്പ​തി​ക​ൾ ഒ​രു​ രാ​ത്രി മു​ഴു​വ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലും തെ​രു​വി​ലു​മാ​യി ക​ഴി​യേ​ണ്ടിയും വന്നു. ഒ​ടു​വി​ൽ ടൂ​റി​സ്​​റ്റ്​ പൊ​ലീ​സ് എ​ത്തി പ​രാ​തി സ്വീ​ക​രി​ക്കു​ക​യും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീകരിക്കുകയുമായിരുന്നു. എന്നാൽ, പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​ടെ ഫോ​ട്ടോ​യും സം​വി​ധാ​ന​ങ്ങ​ളും കാ​ണി​ച്ച്​ മാ​ലി​യി​ലെ ഏ​ജ​ൻ​റു​മാ​ർ നാ​ട്ടി​ലെ ഏ​ജ​ൻ​റു​മാ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് നാട്ടിലെ ട്രാവൽസ് ഏജൻസികൾ പറയുന്നത്.

അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ മാലിദ്വീപ് ദുരിത വാർത്ത വ്യാപകമായി പുറത്ത് വന്നതിനെ തുടർന്ന് താത്കാലികമായി നിർത്തി വെച്ച ചാർട്ടർ വിമാന സർവ്വീസുകൾ വീണ്ടും പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ഒരു പ്രമുഖ ട്രാവൽസ് ഏജൻസി. നേരത്തെ നിരവധി ചാർട്ടർ വിമാനങ്ങൾ റദ്ദ് ചെയ്തിരുന്നു. എന്നാൽ, നിലവിൽ മാലിദ്വീപിൽ വേണ്ട മുഴുവൻ സജ്ജീകരണങ്ങൾ ഒരുക്കുകയും സ്വന്തമായി ഏജന്റിനെ സജ്ജീകരിക്കുകയും ചെയ്തതടക്കമുള്ള നടപടികൾക്ക് ശേഷമാണ് വീണ്ടും സർവ്വീസുകൾ നടത്തുന്നതെന്നാണ് ഇവർ പറയുന്നത്.