അബുദാബിയിലേക്കുള്ള ഇന്ത്യക്കാർക്ക് 12 ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ

0
2860

അബുദാബി: അബുദാബിയിൽ തിരിച്ചെത്തുന്ന പ്രവാസികൾ പന്ത്രണ്ട് ദിവസത്തെ നിർബന്ധിത ക്വാറന്റൈനിൽ പോകണമെന്ന് പുതിയ നിർദേശം. ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേസിന്റെ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ, ഇന്ത്യയിൽ നിന്ന് അബുദാബിയിലേക്ക് പറക്കുന്ന പ്രവാസികൾ ഇനി 12 ദിവസം ക്വാറന്റൈനിൽ കഴിയണം.

യാത്രക്കാർ അബുദാബിയിൽ എത്തുമ്പോൾ പ്രത്യേകമായുള്ള റിസ്റ്റ്ബാൻഡ് ധരിച്ച് 12 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും അബുദാബി എയർപോർട്ടിൽ യാത്രക്കാരുടെ പ്രവേശന എമിഗ്രെഷൻ പൂർത്തിയായ ശേഷം എയർപോർട്ടിൽ വെച്ച് തന്നെ അധികൃതർ റിസ്റ്റ്ബാൻഡ് നൽകുമെന്നുമാണ് പുതുക്കിയ മാർഗ്ഗനിർദേശങ്ങളിൽ അറിയിക്കുന്നത്.

തുടർന്ന് ആറാം ദിവസവും പതിനൊന്നാം ദിവസവും പിസിആർ പരിശോധന നടത്തുകയും വേണമെന്നും മാർഗ്ഗ നിർദേശങ്ങളിൽ പറയുന്നു.

ട്രാവൽ ഏജന്റുമാർക്ക് ഇന്ത്യൻ എയർലൈൻ ഇൻഡിഗോ അയച്ച സർക്കുലറിലും പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾ 12 ദിവസത്തെ ഹോം ക്വാറന്റൈനോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലോ കഴിയണമെന്നാണ് നിർദേശം.