മക്ക: 12 വയസിന് മുകളിൽ ഉള്ളവർക്ക് ഉംറ തീർഥാടനത്തിന് അനുമതി നൽകിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഇത് വരെ 18 വയസ്സ് മുതലുള്ളവർക്കായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ, പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ 12-18 വയസ്സ് ഇടയിൽ ഉള്ള ആഭ്യന്തര തീർഥാടകർക്കും അനുമതി നൽകിയതായി മന്ത്രാലയം വ്യക്തമാക്കി.
രണ്ട് ഡോസ് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ച 12-18 വയസുകൾക്കിടയിലുള്ളവർക്കാണ് ഉംറ അനുമതി നൽകുന്നത്. ഈ പ്രായ വിഭാഗത്തിൽ 13,000 ത്തിലധികം പെർമിറ്റുകൾ നൽകിയതായും മന്ത്രാലയം അറിയിച്ചു. ഉംറ നിർവഹിക്കാനും പ്രവാചകന്റെ പള്ളി സന്ദർശിക്കാനും അവർക്ക് അനുമതിയുണ്ട്.