ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇ യിലേക്ക് പ്രവേശനാനുമതി

0
8225

അബുദാബി: ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച യു.എ.ഇ താമസ വിസക്കാര്‍ക്ക് പ്രവേശനാനുമതി. ഇന്ത്യയിൽ നിന്ന്​ കോവിഷീൽഡ്​ വാക്​സിനെടുത്തവർക്ക്​ ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ ​ഫ്ലൈ ദുബൈയും ഇൻഡിഗോ എയർലൈനും ട്രാവൽ ഏജൻസികളെ അറിയിച്ചു.  രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി. യു.എ.ഇയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ പ്രവേശനാനുമതി നൽകിയിടുന്നത്.

ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്​എയുടെ അനുമതി നേടിയിരിക്കണം. നിലവിൽ ദുബൈ വിസക്കാർക്ക്​ മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിൽ അനുമതി നൽകുന്നുള്ളു.

അതേസമയം, വാക്​സിൻ എടുക്കാത്തവർക്കും ദുബൈയിലേക്ക്​ മടങ്ങാമെന്ന്​ ഇന്ത്യൻ വിമാനകമ്പനിയായ എയർ വിസ്​താര അറിയിച്ചു. ട്രാവൽ ഏജൻസികൾക്ക്​ അയച്ച സർക്കുലറിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. എന്നാൽ, കേരളത്തിൽ നിന്ന്​ എയർ വിസ്​താര സർവീസ്​ നടത്തുന്നില്ല. മുംബൈ, ഡൽഹി വിമാനത്താവളത്തിൽ നിന്നാണ്​ ഇതി​െൻറ സർവീസ്​. ദുബൈ വിസക്കാർക്ക്​ മാത്രമാണ്​ മടങ്ങാൻ കഴിയുക.

യു എ ഇ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.