അബുദാബി: ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച യു.എ.ഇ താമസ വിസക്കാര്‍ക്ക് പ്രവേശനാനുമതി. ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് ദുബൈയിലേക്ക് മടങ്ങാമെന്ന് ഫ്ലൈ ദുബൈയും ഇൻഡിഗോ എയർലൈനും ട്രാവൽ ഏജൻസികളെ അറിയിച്ചു. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണ് അനുമതി. യു.എ.ഇയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ പ്രവേശനാനുമതി നൽകിയിടുന്നത്.
ദുബൈ വിസക്കാർ ജി.ഡി.ആർ.എഫ്എയുടെ അനുമതി നേടിയിരിക്കണം. നിലവിൽ ദുബൈ വിസക്കാർക്ക് മാത്രമെ ദുബൈയിലെ വിമാനത്താവളങ്ങളിൽ അനുമതി നൽകുന്നുള്ളു.
അതേസമയം, വാക്സിൻ എടുക്കാത്തവർക്കും ദുബൈയിലേക്ക് മടങ്ങാമെന്ന് ഇന്ത്യൻ വിമാനകമ്പനിയായ എയർ വിസ്താര അറിയിച്ചു. ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ, കേരളത്തിൽ നിന്ന് എയർ വിസ്താര സർവീസ് നടത്തുന്നില്ല. മുംബൈ, ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് ഇതിെൻറ സർവീസ്. ദുബൈ വിസക്കാർക്ക് മാത്രമാണ് മടങ്ങാൻ കഴിയുക.
യു എ ഇ പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം.




