സഊദിയിൽ മുഹറം മാസപ്പിറവി ദൃശ്യമായില്ല, ഹിജ്‌റ വർഷാരംഭം ചൊവ്വാഴ്ച

0
2665

റിയാദ്: രാജ്യത്ത് മുഹറം മാസപ്പിറവി ദൃശ്യമായില്ലെന്ന് റിപ്പോർട്ട്. ഞായറാഴ്ച മാസപ്പിറവി ദർശിക്കാൻ ശഖ്‌റ, സുദൈർ, തമീർ എന്നിവിടങ്ങളിലൊന്നും സാധിച്ചിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കടുത്ത മേഘാവൃതമായ അന്തരീക്ഷം മൂലമാണ് മാസപിറവി ദൃശ്യമാകാതിരുന്നത്.

ഇത് പ്രകാരം സഊദിയിൽ ഓഗസ്ത് 9 തിങ്കൾ ദുൽഹിജ്ജ 30 പൂർത്തിയാക്കി ഓഗസ്ത് 10 ചൊവ്വാഴ്ച മുഹറം ഒന്ന് ആരംഭിക്കും. അതായത് ഹിജ്റ വർഷം 1443 ആരംഭിക്കുന്നത് ചൊവ്വാഴ്ച ആയിരിക്കും. ഇത് പ്രകാരം ഓഗസ്റ്റ് 19 വ്യാഴാഴ്ച ആയിരിക്കും മുഹറം പത്ത്.

ഞായറാഴ്ച മാസപ്പിറദി ദർശിക്കൽ പ്രയാസകരമാകുമെന്നും തിങ്കളാഴ്ച ദുൽ ഹിജ്ജ 30 പൂർത്തിയാക്കുമെന്നും വാന നിരീക്ഷ കർ നേരത്തെ അറിയിച്ചിരുന്നു.