അബ്ദുൽ അസീസ് എടവനക്കാട് അന്തരിച്ചു

ജിദ്ദ: ജിദ്ദയിലെ പ്രമുഖ വിദ്യാഭ്യാസ – വ്യാപാര – ജീവ കാരുണ്യ പ്രവർത്തകനായ അബ്ദുൽ അസീസ് എടവനക്കാട് (70) ജിദ്ദയിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സീഗൾസ് റെസ്റ്റോറന്റ് ഗ്രൂപ്പ്, ഹയാത്ത് സ്കൂൾ, ഇന്ത്യ ഫോറം ഫോർ ഇൻസ്റ്റന്റ് ഫ്രീ ബാങ്കിംഗ് എന്നിവയുടെ സ്ഥാപകരിൽ പ്രമുഖനാണ്. ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം തനിമ സാംസ്‌കാരിക വേദി പ്രവർത്തകനായിരുന്നു.

ഭാര്യ: നജ്മ മക്കൾ: ഷമീമ, ശബ്നം, ഷഹ്‌ന, അഫ്താബ്, അഫ്റോസ്