ജിദ്ദയിൽ ഏറ്റുമുട്ടിയ വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു

0
3002

ജിദ്ദ: അൽ റവാബി ഡിസ്ട്രിക്ടിലെ ബഹുനില കെട്ടിടത്തിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ച വിദേശികളെ അറസ്റ്റ് ചെയ്തു. മുട്ടൻ വടികളും കൊടുവാളുകളും ചുറ്റികകളുമേന്തി കെട്ടിടത്തിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കേസിലാണ് ഏതോപ്യൻ വംശജരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. അയൽപക്കക്കാർ തമ്മിലുള്ള തർക്കമാണ് ഇത്ര രൂക്ഷമായ അടിപിടിയിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ട്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഏതാനും പേരെ അറസ്റ്റ് ചെയ്തത്.