റിയാദ്: സഊദിയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. ഹായിൽ മേഖലയിൽ ഇന്നലെ ഉണ്ടായ ഭീകരമായ വാഹനാപകടത്തിൽ ജോർദാനി കുടുംബമാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ ഒരു പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
അപകടത്തിൽ മാതാപിതാക്കളും രണ്ട് കുട്ടികളുടെയുംo മരണത്തിനു കീഴടങ്ങിയെന്നും അവരുടെ മൂന്നാമത്തെ കുട്ടി പരിക്കെറ്റ് ചികിത്സയിൽ കഴിയുകയാണെന്നും ജോർദാൻ വിദേശകാര്യ മന്ത്രാലയ ഔദ്യോഗിക വക്താവ് ദൈഫല്ല അൽ-ഫായിസ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ ജോർദാനിലേക്ക് മാറ്റുന്നതിനായി ജോർദാൻ കുടുംബത്തിന്റെ കുടുംബങ്ങളുമായി മന്ത്രാലയം ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.




