സഊദി പ്രവാസികൾക്ക് ഇനി എയർ ബബ്ൾ കരാർ വഴി പ്രവേശനം സാധ്യമാകുമെന്ന പ്രതീക്ഷ വേണ്ട

0
10515

ന്യൂഡൽഹി: സഊദി പ്രവാസികൾക്ക് നേരിട്ട വിമാന സാധ്യമാകുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന എയർ ബബ്ൾ കരാറിൽ ഇനി പ്രതീക്ഷ വേണ്ട. വിവിധ രാജ്യങ്ങളുമായി ഇന്ത്യ എയർ ബൈബ്ൾ കരാറിൽ ഏർപ്പെട്ടെങ്കിലും ഏറ്റവും കൂടുതൽ പ്രവാസികൾ അധിവസിക്കുന്ന സഊദി അറേബ്യയുമായി എയർ ബബ്ൾ കരാറിൽ ഏർപ്പെടുന്നതിൽ സർക്കാർ പരാചയപ്പെട്ടതായി സമ്മതിക്കുകയാണ് ഇന്ത്യൻ വിദേശ കാര്യ സ മന്ത്രി വി മുരളീധരൻ. ഇന്ത്യയും സഊദിയും തമ്മിൽ എയർ ബബിൾ കരാറിലേർപ്പെടുന്നത് സംബന്ധിച്ച ചർച്ചകൾ തത്ക്കാലം നിർത്തി വെച്ചതായാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അറിയിച്ചത്. പാർലമെന്റിൽ കോഴിക്കോട് എം.പി എം.കെ രാഘവന് നൽകിയ മറുപടിയിലാണ് മുരളീധരൻ ഇക്കാര്യം വ്യക്തമാക്കിയത്.

പാർലമെൻ്റിൽ ഇത് സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി വി മുരളീധരൻ. ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയിരുന്നു. എന്നാൽ കൊവിഡ് വ്യാപനം കാരണം സഊദി അറേബ്യ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് കാരണം ചർച്ചകൾ തത്ക്കാലം നിർത്തി വെക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത.

അതേ സമയം എയർ ബബിൾ കരാറിലേർപ്പെടുന്നത് സംബന്ധിച്ച് നടപടികൾ ഇപ്പോഴും നടന്ന് വരുന്നതായും മന്ത്രി സൂചിപ്പിക്കുന്നുണ്ടെങ്കിലും നിർത്തി വെച്ച ചർച്ചകൾ എങ്ങനെയാണ് തുടരുന്നതെന്ന സംശയം ഉയരുന്നുണ്ട്. വന്ദേ ഭാരത് മിഷൻ പദ്ധതി വഴി ഇത് വരെ ഗൾഫിൽ നിന്ന് 7,16,000 ഇന്ത്യക്കാർ മടങ്ങിയെത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഒന്നര വർഷത്തിലധികമായി സഊദി പ്രവാസികൾ അനുഭവിക്കുന്ന ദുരിതത്തിന് ഇനി അറുതി കാണണമെങ്കിൽ സഊദി ഭരണകൂടത്തിന്റെ അടുത്ത് നിന്നുള്ള അനുകമ്പ പ്രഖ്യാപനം മാത്രമാണ് വഴിയെന്ന അവസ്ഥയിലാണ് കാര്യങ്ങൾ.