ദുബൈയിൽ വാഹനാപകടം; മലപ്പറും സ്വദേശി മരിച്ചു

0
3313

ദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൻമനം പാറക്കൽ കോഴിപ്പുറത്ത്​ അബ്​ദുൽ ഗഫൂറി​ന്റെയും ഖദീജയുടെയും മകൻ അബ്​ദുൽ അസീറാണ്​ (32) മരിച്ചത്​. ദുബൈ വാട്ടർ സീൽ എൽ.ഐ.സി വാട്ടർപ്രൂഫിങ്​ കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് ഷാർജയിലേക്ക് മടങ്ങും വഴി റാസൽകോറിലെ അവീറിൽ വെച്ച്​ ഇവർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.

മൃതദേഹം വെള്ളിയാഴ്​ച പുലർച്ചെ നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഭാര്യ: ഹസ്​ന. സഹോദരങ്ങൾ: ആദിൽ, ഫാദിൽ