ആഗസ്റ്റ് എട്ടിന് മുമ്പ് വിദ്യാർഥികൾ വാക്സിൻ ഒന്നാം ഡോസ് എടുക്കണമെന്ന് സഊദി ആരോഗ്യ മന്ത്രാലയം

0
1698

റിയാദ്: സഊദിയിൽ മുഴുവൻ വിദ്യാർഥികളും ആഗസ്റ്റ് എട്ടിന് മുമ്പ് തന്നെ കൊവിഡ് വാക്സിൻ ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനാണ് ആഗസ്റ്റ് 8 ന് മുമ്പ് തന്നെ കൊറോണ പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഡോസ് സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്. രണ്ട് ഡോസുകൾക്കിടയിലെ ഇടവേള മൂന്ന് ആഴ്ചയായാണ് സഊദി പരിഗണിക്കുന്നത്.

അണുബാധ തടയുന്നതിനും സമൂഹത്തെ വൈറസിന്റെ സങ്കീർണതകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നുവെന്ന് ലക്ഷ്യമിട്ട് കൂടിയാണ് നടപടികൾ. ഉയർന്നുവരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് രണ്ട് ഡോസുകൾ സ്വീകരിച്ചവർക്കായി ഇന്റർമീഡിയറ്റ്, സെക്കൻഡറി തലങ്ങളിൽ പുതിയ വർഷം ഓഫ്‌ലൈൻ പഠനം ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.