കിഴക്കൻ സഊദിയിൽ ചൂട് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്

0
1086

റിയാദ്: രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ താപനില ഉയരുന്നത് തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജി പറഞ്ഞു. ചിലയിടങ്ങളിൽ ചൂട് 50 ഡിഗ്രി സെൽഷ്യസിൽ തുടരുമെന്നും അൽ-അഹ്സയിൽ ഇത് 48 ഡിഗ്രിയിലെത്തുമെന്നും സൂചിപ്പിക്കുന്നു. ഏറ്റവും കുറവ് ചൂട് ആയ 14 ഡിഗ്രി അനുഭവപ്പെടുക ജബൽ അൽ സൗദയിൽ ആയിരിക്കുമെന്നും ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജസാൻ മേഖലയിലും അതിന്റെ സമീപ പ്രദേശങ്ങളിലും മിതമായതും കനത്തതുമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും അസീർ മേഖലയിലും പ്രത്യേകിച്ച് കിഴക്കൻ ഭാഗങ്ങളിലും ഇടത്തരം, കനത്ത മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു. അൽ-ബഹ മേഖലയിൽ മഴയുടെ സാധ്യത തുടരും.