കുവൈത് സിറ്റി: കുവൈത്തിലെ മേഖലയിൽ ഭൂചനലം ഉണ്ടായതായി ദേശീയ കേന്ദ്രം അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം കുവൈത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്തുള്ള അൽ മനാഖീഷ് മേഖലയിലാണ് ഉണ്ടായത്. രാജ്യമെമ്പാടുമുള്ള നിരവധി താമസക്കാർക്ക് ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക സമയം രാവിലെ 11:31 ന് ഉണ്ടായ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം 8 കിലോമീറ്റർ ആഴത്തിലാണ് കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ കുവൈറ്റ് നാഷണൽ നെറ്റ്‌വർക്ക് ഫോർ സീസ്മിക് മോണിറ്ററിംഗ് സൂപ്പർവൈസർ ഡോ: അബ്ദുല്ല അൽ അനസി പറഞ്ഞു.
ജൂലൈ 19 ന് 5.4 തീവ്രതയുള്ള ഭൂചലനം ഇറാനിലെ തെക്കൻ പ്രദേശത്ത് ഉണ്ടായതിനെ തുടർന്ന് കുവൈറ്റിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഭൂകമ്പം 310 കിലോമീറ്റർ അകലെ സംഭവിച്ചപ്പോൾ, കുവൈത്തിലുടനീളം പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും ഉയർന്ന കെട്ടിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടിരുന്നു.