സഊദി പൂർണ്ണ കൊവിഡ് പ്രതിരോധ സമൂഹമായി എന്ന് പ്രഖ്യാപിക്കപ്പെടും?; ആരോഗ്യ ഗവേഷകന്റെ പ്രതീക്ഷയേകുന്ന കണ്ടെത്തൽ

0
2237

റിയാദ്: കമ്മ്യൂണിറ്റി ഇമ്മ്യൂണിറ്റി അഥവാ കൊവിഡ് പ്രതിരോധ സമൂഹം എന്ന നിലയിലേക്ക് സഊദി അറേബ്യ ഉടൻ പ്രഖ്യാപിക്കപ്പെടുമെന്ന് റിപ്പോർട്ട്. കിംഗ് ഫഹദ് മെഡിക്കൽ സിറ്റി ഗവേഷണ കേന്ദ്രത്തിലെ കൺസൾട്ടന്റ് ഡോ: ബന്ദർ അൽ ഉസൈമിയാണ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഖ്യാപനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസിൽ നിന്ന് രാജ്യത്തിലെ കമ്മ്യൂണിറ്റി പ്രതിരോധശേഷി കണക്കാക്കുന്നത് ജനസംഖ്യയുടെ 70 ശതമാനം പേർക്കും പ്രതിരോധ കുത്തിവയ്പ്പ് പൂർണ്ണമായ നിലയിൽ ആയതിനു ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ സാഹചര്യം പോലെ ഓരോ സെക്കൻഡിലും 3 പേർ, അല്ലെങ്കിൽ പ്രതിദിനം 286,000 ആളുകൾ എന്ന തോതിൽ വാക്സിനേഷൻ തുടരുകയാണെങ്കിൽ, ഒക്ടോബർ 10 നകം, അതായത് 70 ദിവസങ്ങൾക്ക് ശേഷം സഊദി അറേബ്യ പൂർണ്ണ പ്രതിരോധശേഷി കൈവരിക്കുമെന്ന് അൽ ഉസൈമി വിശദീകരിച്ചു.

2022 ഫെബ്രുവരിയിൽ മാത്രമേ സഊദി അറേബ്യ കമ്മ്യൂണിറ്റി പ്രതിരോധശേഷി കൈവരിക്കൂ എന്നായിരുന്നു നേരത്തെ പ്രതീക്ഷിരുന്നത്. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ 8.5 ദശലക്ഷം എത്തിയ, ഡോസുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായതാണ് നേരത്തെ തന്നെ രാജ്യം കൊവിഡ് പ്രതിരോധ സമൂഹം എന്ന നിലയിലേക്ക് നേരത്തെ തന്നെ എത്താൻ കാരണം.