റിയാദ്: കൊറോണ വൈറസ് മഹാമാരി തടയുന്നതിനുള്ള രാജ്യത്തെ നിർദ്ദിഷ്ട നിയമങ്ങൾ ലംഘിച്ച് കൊവിഡ് -19 ബാധിത രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര വിമാനങ്ങളിൽ വരുന്ന യാത്രക്കാർക്ക് അഞ്ച് ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇവർക്കൊപ്പം ഗതാഗത മാർഗങ്ങൾഒരുക്കിയവർക്കെതിരെ പിഴ ചുമത്തും.
അന്താരാഷ്ട്ര വിമാനങ്ങളിൽ രാജ്യത്തിലേക്ക് വരുന്ന യാത്രക്കാരും എൻട്രി പോർട്ടുകളിലൂടെയുള്ള ഓപ്പറേറ്റർമാരും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ഏതെങ്കിലും രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടോ എന്ന് വെളിപ്പെടുത്തണം. ഇത് വെളിപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടാൽ അവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കും.
ലംഘിക്കുന്നയാൾക്ക് അര മില്യൺ റിയാൽ വരെ പിഴ ചുമത്തും, ലംഘിക്കുന്നയാൾ, ഓപ്പറേറ്റർ അല്ലെങ്കിൽ ഗതാഗത മാർഗങ്ങളുടെ ഉടമ, ലംഘനം മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങൾ എന്നിവയും ഇവർക്കെതിരെ ചുമത്തപ്പെടും. നിയമലംഘനത്തിനൊപ്പം ക്രിമിനൽ ആക്റ്റ് ഉണ്ടെങ്കിൽ കുറ്റവാളിക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുംമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കി.