റിയാദ്: വിദൂര ഉപഭോക്തൃ സേവന ജോലികൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ തീരുമാനം പ്രാബല്യത്തിലായി. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ച ഈ മേഖലയിലെ സഊദിവത്കരണം, ഈ മേഖലയിലെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് മന്ത്രാലയം വിശദീകരിച്ചു. നേരിട്ടോ അല്ലാതെയോ കരാറിലൂടെയോ, ഉപഭോക്തൃ സേവന ജോലികളിലും നിരവധി തൊഴിൽ അവസരങ്ങൾ ഇത് സ്വദേശികൾക്ക് നൽകും.
കസ്റ്റമർകെയർ തൊഴിലുകളിൽ പെട്ട ഫോൺ, ഇ-മെയിൽ സംഭാഷണ മാർഗങ്ങൾ, സോഷ്യൽ മീഡിയ, നേരിട്ടുള്ള ഇടപെടൽ എന്നിവയടക്കം , വിദൂര ഉപഭോക്തൃ സേവനത്തിനായി കോൾ സെന്ററുകളിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ തൊഴിലുകളിലും തീരുമാനം ബാധകമാണ്.
ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച്, തൊഴിൽ, പരിശീലനം, മാർഗ്ഗനിർദ്ദേശം, തൊഴിലധിഷ്ഠിത മാർഗനിർദ്ദേശം, കോൾ സെന്ററുകളും പ്രാദേശിക ഔട്ട്‌സോഴ്സിംഗും പ്രാദേശികവൽക്കരിക്കാനുള്ള സംരംഭം എന്നിവയെ സഹായിക്കുന്ന ഫ്യൂച്ചർ സ്കിൽസ് സംരംഭത്തിലൂടെ തീരുമാനത്തിനുള്ള പിന്തുണ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം നൽകും. നിരവധി മലയാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്കെല്ലാം തൊഴിൽ നഷ്ടപ്പെടും.
