സഊദിയിൽ വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസ്സുകളിലേക്ക്

0
2318

റിയാദ്: രാജ്യത്ത് വിദ്യാലയങ്ങൾ ഓഫ്‌ലൈൻ സംവിധാനത്തിലേക്ക് എത്തുന്നു. രണ്ട് ഡോസ് കൊറോണ വൈറസ് വാക്‌സിൻ സ്വീകരിച്ച ഇന്റർമീഡിയറ്റ്, സെക്കണ്ടറി ക്‌ളാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ ക്‌ളാസ്സുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രാലയ വക്താവ് ഇബ്തിസം അൽ ശഹ്‌റിയാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും പൂർണ വാക്സിൻ സ്വീകരിച്ചവരായിരിക്കണം.

കെജി തലത്തിലും, പ്രിലിമിനറി വിഭാഗത്തിലും ഒക്ടോബർ 30 മുതലോ അല്ലെങ്കിൽ രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതിന് ശേഷമോ ആയിരിക്കും ക്ലാസുകൾ പുനരാരംഭിക്കുന്നത്. രാജ്യം പൂർണ്ണ വാക്സിൻ ലക്ഷ്യം പൂർത്തിയാകുന്നതോടെ ജനജീവിതവും സാധാരണ നിലയിലേക്ക് പോകാനുള്ള നടപടികളാണ് നടക്കുന്നത്.