ഇഖാമയും റീ എൻട്രിയും പുതുക്കുന്നത് കാത്ത് ആയിരക്കണക്കിന് പ്രവാസികൾ, ചോദ്യത്തിന് പ്രതികരിച്ച് ജവാസാത്

0
9553

റിയാദ്: വിമാന വിലക്ക് മൂലം സഊദിയിലേക്ക് വരാനാകാതെ വിദേശങ്ങളിൽ കുടുങ്ങിയിരിക്കുന്ന പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും ഓട്ടോമാറ്റിക് ആയി പുതുങ്ങുമെന്ന് സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. ഇത്തരം ആളുകളുടെ ഇഖാമയും റീ എൻട്രിയും സൗജന്യമായി പുതുക്കുമെന്ന സൽമാൻ രാജാവിന്റെ പെരുന്നാൾ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിനു പ്രവാസികളാണ് പ്രതീക്ഷയോടെ കഴിയുന്നത്. എന്നാൽ, പ്രഖ്യാപനം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും ഇത് വരെ ആർക്കും പുതുക്കി തുടങ്ങിയിട്ടില്ല.

ഓഗസ്ത് 31 വരെ ഇഖാമയും റി എൻട്രിയും വിസിറ്റിംഗ് വിസയും സൗജന്യമായി പുതുക്കി നൽകുമെന്നാണ് രാജ കല്പനയിൽ അറിയിച്ചിരുന്നത്. എന്നാൽ ഇഖാമയും റീ എൻട്രിയും എന്നു മുതലായിരിക്കും പുതുക്കുക എന്നതിനെ സംബന്ധിച്ച് ഇത് വരെ ഒരു സൂചനയും ലഭ്യമല്ല. പുതിയ തീരുമാനപ്രകാരം എന്ന് പുതുക്കുമെന്ന ചോദ്യത്തിനാണ് ജവാസാത് മറുപടി നൽകിയിരിക്കുന്നത്. നാഷണൽ ഇൻഫർമേഷൻ സെന്ററിന്റെ സഹായത്തോടെ ഓട്ടോമാറ്റിക് ആയി ഇവ പുതുക്കുമെന്നും അതിനായി പ്രത്യേക കാര്യങ്ങൾ ചെയ്യേണ്ടെന്നുമാണ് ജവാസാത് മറുപടി നൽകിയിരിക്കുന്നത്. ഏത് സമത്തും ഓട്ടോമാറ്റിക് ആയി ഇവ പുതുങ്ങാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ജൂൺ 17 നായിരുന്നു ഇതിനു മുമ്പ് ഇഖാമയും റി എൻട്രിയും രാജ കല്പന പ്രകാരം ജൂലൈ 31 വരെ സൗജന്യമായി പുതുക്കി നൽകിയത്.