മിഡിൽ ഈസ്‌റ്റിൽ ഉൾപ്പെടെ 15 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം, നാലാം തരംഗം മിഡിൽ ഈസ്റ്റിനെ ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

0
2902

ദുബൈ: കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം മിഡിൽ ഈസ്റ്റിൽ നാലാം തരംഗത്തിലേക്കെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) യുടെ മുന്നറിയിപ്പ്. ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്‌റ്റ് എന്നിവിടങ്ങളിലെ പതിനഞ്ചു രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം ഏറെ ഭീതി ഉയർത്തുന്നുവെന്നും വെളിപ്പെടുത്തുന്നു. മൊറോക്കോ, സൊമാലിയ, പാകിസ്ഥാൻ, തുടങ്ങിയ രാജ്യങ്ങളിലും ഡെൽറ്റ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.

മിഡിൽ ഈസ്റ്റ് ഉൾകൊള്ളുന്ന കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങളിൽ മുൻ മാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസത്തിൽ അണുബാധ 55 ശതമാനവും മരണങ്ങൾ 15 ശതമാനവും വർദ്ധിച്ചു. പ്രതിവാരം 310,000 കേസുകളും 3,500 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

“കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിലും മറ്റെല്ലാ ലോകാരോഗ്യ സംഘടന നിരീക്ഷിക്കുന്ന പ്രദേശങ്ങളിലും ഡെൽറ്റ വേരിയന്റ് അതിവേഗം വ്യാപിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കിഴക്കൻ മെഡിറ്ററേനിയൻ ഡബ്ല്യുഎച്ച്ഒ റീജിയണൽ ഡയറക്ടർ ഡോ. അഹമ്മദ് അൽ മന്ദാരി പറഞ്ഞു. “ഇപ്പോൾ മേഖലയിലുടനീളം കൊവിഡ് -19 ന്റെ നാലാമത്തെ തരംഗത്തിലാണെന്ന് മുന്നായറിയിപ്പിൽ വ്യക്തമാക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മിഡിൽ ഈസ്റ്റിലെ 22 -ൽ 15 രാജ്യങ്ങളിൽ ഇപ്പോൾ കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ കൊവിഡ് -19 കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളും ഭൂരിഭാഗവും വാക്സിനേഷൻ എടുക്കാത്തവരാണ്. മേഖലയിലെ കുറഞ്ഞ പ്രതിരോധ കുത്തിവയ്പ്പും കൊറോണ വൈറസിന്റെ ഡെൽറ്റ വേരിയന്റിന്റെ വർദ്ധിച്ച കൈമാറ്റവും ആശങ്കയ്ക്ക് ഒരു പ്രധാന കാരണമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.