ഇന്ത്യക്കാർക്ക് വീണ്ടും ക്വാറന്റീൻ ഏർപ്പെടുത്തിയതായി ഖത്തറിലെ ഇന്ത്യൻ എംബസി

0
3414

ദോഹ: ഇന്ത്യയിൽ നിന്ന് വരുന്ന വാക്സിനെടുത്തവർക്ക് ഖത്തറിൽ  ക്വാറന്റൈൻ നിർബന്ധമാണെന്ന് ഇന്ത്യൻ എംബസി. ആഗസ്റ്റ് 2 ഉച്ചയ്ക്ക് 12 മണിമുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന വാർത്തക്ക് പിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി ട്വീറ്റ്‌ ചെയ്തത്. ഓൺ അറൈവൽ വിസയിൽ എത്തുന്നവർക്ക് പത്ത് ദിവസം ക്വാറന്റൈൻ നിർബന്ധമാണ്.

ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കും ക്വാറന്റൈൻ ബാധകമാകും. ഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കും കൊവിഡ് സുഖം പ്രാപിച്ച പൗരന്മാർക്കും താമസക്കാർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈന് വിധേയമാകണം. തുടർന്ന് രണ്ടാം ദിവസം പിസിആർ പരിശോധന നടത്തി നെഗറ്റീവ് ഫലം വന്നാൽ പുറത്തിറങ്ങാം. ഖത്തറിന് പുറത്ത് നിന്ന് വാക്‌സിൻ എടുത്തവർക്ക് 10 ദിവസമാണ് ഹോട്ടൽ ക്വാറന്റിൻ. ഓൺ അറൈവൽ വിസയിൽ എത്തുന്ന സന്ദർശക വിസക്കാർക്കും ഇത് ബാധകമാണ്.