യു എ ഇ യിൽ കുടുംബത്തിലെ മൂന്ന് പേർ വെടിയേറ്റ് മരിച്ചു

0
2112

അബുദാബി: യു എ ഇ യിൽ കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിലെ പ്രതി സ്വദേശി യുവാവിനെ അബുദാബി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അല്‍ഐനിലാണ് സംഭവം നടന്നതെന്നാണ് റിപോര്‍ട്ട്. പ്രതിയെ കൂടുതല്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.