തബൂക്: മേഖലയിലെ പ്രശസ്തമായ ഒരു മാളിനു സമീപം നടന്ന സംഘർഷത്തെത്തുടർന്ന് തബൂക് മേഖലയിലെ സുരക്ഷാ അധികൃതർ ഒരു കൂട്ടം പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. മാളിന് സമീപം കാർ പാർക്കിങ് മേഖലയിൽ പെൺകുട്ടികൾ പരസ്പരം കൂട്ടതല്ലിൽ ഏർപ്പെടുകയായിരുന്നു.
ഇതിന്റെ വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് പെൺകുട്ടികളെ തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്തത്. 20, 30 വയസുകളിലുള്ളവരാണ് അറസ്റ്റിലായത്.