മുംബൈയിലെ സഊദി കോൺസുലേറ്റ് പാസ്പോർട്ട് എണ്ണം വർധിപ്പിച്ചു

0
2410

മുംബൈ: സഊദി കോൺസുലേറ്റിൽ സ്വീകരിക്കുന്ന പാസ്പോർട്ടുകളുടെ എണ്ണം വർധിപ്പിച്ചു. ഇത് വിസ സ്റ്റാമ്പിങ്ങിനെയായി കാത്തിരിക്കുന്നവർക്ക് കൂടുതൽ ആശ്വാസം പകരും. നേരത്തെ ദിനം പ്രതി സ്വീകരിച്ചിരുന്ന പാസ്പോർട്ടുകളുടെ എണ്ണം കൊവിഡ് മൂലം വെട്ടിക്കുറച്ചിരുന്നു. ഇത് പതിയെപ്പതിയെ പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് തുടരുന്നത്.

ഇനി മുതൽ ഒരു ഏജൻസിയിൽ നിന്ന് 20 പാസ്പോർട്ട് വരെ സ്വീകരികുമെന്നാണ് കോൺസുലേറ്റ് അറിയിച്ചിരിക്കുന്നത്. ഇതോടെ ഒരു ഏജൻസിക്ക് ആഴ്ചയിൽ രണ്ട് ദിവസ സബ്‌മിറ്റിൽ നാൽപത് പാസ്പോർട്ട് വരെ സമർപ്പിക്കാൻ കഴിയും. കൊവിഡ് കാലത്തിനു മുമ്പ് ഇത് പ്രതിദിനം 60 പാസ്പോർട്ട് ആയിരുന്നു. എന്നാൽ, കൊവിഡ് കാലത്ത് നിർത്തിവെച്ച ഇത്തരം നടപടികൾ പിന്നീട് പുനസ്ഥാപിച്ചപ്പോൾ വെറും പത്ത് പാസ്പോർട്ട് മാത്രമായിരുന്നു സ്വീകരിച്ചിരുന്നത്. അതാണ് ഇപ്പോൾ എണ്ണം ഉയർത്തിയിരിക്കുന്നത്.

ഇത് വേഗത്തിൽ പാസ്പോർട്ടുകൾ തിരിച്ചു കിട്ടാൻ സഹായിക്കുമെങ്കിലും സഊദിയിലേക്ക് എത്തിച്ചേരണമെങ്കിൽ ഇനിയും ഉലകം ചുറ്റേണ്ടി വരും. അടുത്ത സമയങ്ങളിലൊന്നും ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസ് ഉണ്ടാകാൻ സാധ്യത ഇല്ല എന്നുള്ള വാർത്തകളാണ് സഊദിയിൽ നിന്ന് പുറത്ത് വരുന്നതും.

ഇന്ത്യയിലെ കൊവിഡ് വകഭേദം അപകടം, വൈറസ് ബാധയേറ്റവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടി വരുമെന്ന് സഊദി ആരോഗ്യ മന്ത്രാലയം