ജുബൈൽ: കിഴക്കൻ സഊദിയിലെ ജുബൈലിൽ കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു. ജുബൈൽ ഡിസ്‌പെൻസറിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തിരുന്ന കൊട്ടാരക്കര പുലിപ്പാറ ഷിജു പി എസ് (44) ആണ് വ്യാഴാഴ്ച മരണപ്പെട്ടത്.
മൃതദേഹം ജുബൈൽ സെൻട്രൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നടപടികൾ ആശുപത്രി മാനേജ്‌മെന്റിറെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നു വരികയാണ്.