ആവശ്യത്തിന് പണം കരുതിയില്ല, ഖത്തറിൽ വിസിറ്റ് വിസയിൽ എത്തിയവർ കുടുങ്ങി

ഓൺ അറൈവൽ വിസയിൽ ദോഹയിലെത്തുന്നവർ 5,000 റിയാൽ കയ്യിൽ കരുതണണമെന്ന് നിർദേശം

0
6163

ദോഹ: ആവശ്യത്തിന് പണം കൈവശം ഇല്ലാത്തതിനെ തുടർന്ന് ഖത്തറിൽ സന്ദർശക വിസയിൽ എത്തിയ മലയാളി പ്രവാസികൾ കുടുങ്ങിയതായി റിപ്പോർട്ട്. സഊദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കടക്കം പോകാനായി ട്രാൻസിറ്റ് യാത്രക്കാരായി സന്ദർശക വിസയിൽ എത്തിയവരാണ് ഖത്തർ വിമാനത്താവളത്തിൽ കുടുങ്ങിയത്. സന്ദർശക വിസക്കാരിൽ നിശ്ചിത തുകയോ ക്രഡിറ്റ് കാർഡോ കൈവശം ഇല്ലാത്തവരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർക്ക് ഇത് പരിഹരിക്കപ്പെടാൻ സാധിച്ചില്ലെങ്കിൽ നാട്ടിലേക്ക് തിരിച്ചു പോകേണ്ടി വരും.

അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ചില വിമാന കമ്പനികൾ ട്രാവൽ വൃത്തങ്ങൾക്ക് ഇത്തരമൊരു നിർദേശം നൽകിയതായാണ് വിവരം.

ഖത്തറിലേക്ക് സന്ദർശക വിസ ആരംഭിച്ചതിന് ശേഷം ഇത് വരെ ഇക്കാര്യം നിർബന്ധമാക്കിയിരുന്നില്ല. യാത്രക്കാരോട് കൈവശം ആവശ്യമുള്ള പണം ഉണ്ടെന്നോ ക്രഡിറ്റ് കാർഡ് കൈവശം ഉണ്ടെന്നോ പരിശോധിച്ചിരുന്നില്ല. എന്നാൽ, ഇന്ന് മുതൽ ഇക്കാര്യങ്ങളും ഇവിടെ കർശന പരിശോധനക്ക് വിധേയമാക്കുന്നതയാണ് യാത്രക്കാർ പറയുന്നത്. തുടർ ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ യാത്ര പ്ലാൻ ചെയ്തവർക്ക് ഖത്തറിൽ ഇറങ്ങാൻ സാധിക്കില്ല.

നേരത്തെ ഖത്തറിൽ സന്ദർശക വിസയിലെത്തുന്നവർ 5,000 റിയാൽ കരുതണമെന്ന നിർദേശമുണ്ടായിരുന്നു. ഖത്തറിൽ കഴിയുന്നത്ര ദിവസത്തെ ചിലവുകൾക്കും മറ്റാവശ്യങ്ങൾക്കും പൈസയില്ലാതെ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണ് ഇങ്ങനെയൊരു സംവിധാനം നേരത്തെ നിലനിന്നിരുന്നത്. അതിനാൽ 5,000 റിയാലോ ബാങ്ക് കാർഡോ കരുതിയാൽ യാത്ര തടസമില്ലാതെ ഖത്തറിൽ ഇറങ്ങാനാവും. മാത്രമല്ല, ചില രാജ്യങ്ങളും സന്ദർശക വിസയിൽ എത്തുന്നവരോട് ഇക്കാര്യം തിരക്കാറുമുണ്ട്.