ഹാജിമാർക്കിടയിൽ വൈറസ് ബാധ കണ്ടെത്തിയില്ല

0
674

മക്ക: ഹജ്ജ് തീർഥാടകരിൽ ഇതുവരെ കൊവിഡ് -19 കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹജ്ജ് തീർഥാടകർ കൊറോണ വൈറസ് വിമുക്തവും മികച്ച അവസ്ഥയിലുമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലി വ്യക്തമാക്കി. ഈ വർഷത്തെ ഹജ്ജിനായി 13 ആശുപത്രികളാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും മികച്ച ആരോഗ്യ സുരക്ഷാ സംവിധാനങ്ങളാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന സുരക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണൽ തലാൽ അൽ-ശൽഹുബ് വ്യക്തമാക്കി.