ജിദ്ദ: കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കല്ലൻ ഇബ്‌റാഹീം ഹാജി ചാരിറ്റബിൾ ട്രസ്റ്റിലേക്ക് ജിദ്ദ – കോട്ടക്കൽ മുനിസിപ്പൽ കെഎംസിസി സ്വരൂപിച്ച സംഖ്യ കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഇല്ലിക്കോട്ടിൽ കുഞ്ഞാലവിക്ക് കെഎംസിസി പ്രസിഡന്റ് കെ. എം മൂസ ഹാജി കൈമാറി. ചടങ്ങിൽ കോട്ടക്കൽ മുനിസിപ്പൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ , കെഎംസിസി മുനിസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം. പി. ഹംദാൻ ബാബു, വർക്കിംഗ് സെക്രട്ടറി മുഹമ്മദലി ഇരണിയൻ, വൈസ് പ്രസിഡന്റ് നവാസ് ഇല്ലിക്കോട്ടിൽ, പ്രവാസി ലീഗ് മുനിസിപ്പൽ സെക്രട്ടറി അഷ്‌റഫ് മേലേതിൽ, ട്രഷറർ അബ്ദുറഹ്മാൻ ഹാജി (കുഞ്ഞിപ്പ ) തുടങ്ങിയവർ സംബന്ധിച്ചു.