സഊദിയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

0
3945

ദമാം: കിഴക്കൻ സഊദിയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. കൊല്ലം ഇരവിപുരം സെന്റ്മേരി നിവാസ് ബിജു നെൽസൺ (47) ആണ് ജുബൈൽ ജനറൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. കൊവിഡ് ബാധിതനായി 12 ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു. ക്യാൻസർ ബാധിതനായ ഇദ്ദേഹം ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പോസിറ്റീവ് സ്ഥിരീകരിക്കുകയും നില വഷളാകുകയുമായിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ കഴിയവേയാണ് ശനിയാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചത്.

25 വർഷമായി സഊദികയാൻ പെട്രോകെമിക്കൽ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം കുടുംബത്തോടൊപ്പം ജുബൈലിൽ താമസിച്ചു വരികയായിരുന്നു. സിബിലിയാണ് ഭാര്യ, ബിബിൻ, സിബിൻ എന്നിവർ മക്കളാണ്. ഇവർ പ്ലസ് ടു, പത്താം ക്ലാസ് വിദ്യാർഥികളാണ്. യാമ്പുവിലുള്ള ബന്ധുവിന്റെ സഹകരണത്തോടെ ജുബൈലിലെ സാമൂഹ്യ പ്രവർത്തകർ മരണാനന്തര നടപടികളുമായി രംഗത്തുണ്ട്.