റിയാദ്: പ്രാബല്യത്തിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ടവരുടെ മടക്കം സംബന്ധിച്ചു വ്യക്തമാക്കി സഊദി ജവാസാത്. രാജ്യത്ത് നിന്ന് ഡിപ്പോർട്ടേഷൻ സെന്ററുകൾ വഴി പുറത്ത് പോയവർക്ക് പ്രവേശിക്കാനുള്ള സാധ്യത ഹജ്ജിനും ഉംറക്കും മാത്രമാണെന്നാണ് ജവാസാത് ട്വിറ്ററിൽ അറിയിച്ചത്.
ട്വിറ്ററിൽ ഒരു മറുപടിയായാണ് പാസ്‌പോർട്ട് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നാടുകടത്തപ്പെട്ട ഏതൊരു പ്രവാസിക്കും ഹജ്ജും ഉംറയും മാത്രം ലക്ഷ്യമിട്ടല്ലാതെ രാജ്യത്തിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് നിർദ്ദേശങ്ങൾ അനുശാസിക്കുന്നതായി ജവാസാത് പറഞ്ഞു.
