കുവൈത്തിനു നേരെ ഇരട്ട ഡ്രോൺ ആക്രമണം

കുവൈത്ത്: കുവൈത്തിനു നേരെ ഇന്ന് പുലർച്ചെ ഇരട്ട ഡ്രോൺ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്നും വിക്ഷേപിച്ച, സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ രാജ്യത്തിന്റെ വടക്കൻ അതിർത്തി പോസ്റ്റുകളിലാണ് പതിച്ചതെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഫൈബർ ഒപ്റ്റിക് വയർ ഗൈഡഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഡ്രോണുകളാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിൽ ആളപായമില്ലെന്നും സൈനിക വക്താവ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്‌വാൻ അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയെ വെല്ലുവിളിച്ച ഈ നീക്കത്തെ ‘ക്രിമിനൽ ആക്രമണം’ എന്നാണ് കുവൈത്ത് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. സംഭവത്തെത്തുടർന്ന് വടക്കൻ മേഖലയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

കുവൈത്തിനു നേരെ ഇന്ന് പുലർച്ചെ ഇരട്ട ഡ്രോൺ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാഖിൽ നിന്നും വിക്ഷേപിച്ച, സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് ഡ്രോണുകൾ രാജ്യത്തിന്റെ വടക്കൻ അതിർത്തി പോസ്റ്റുകളിലാണ് പതിച്ചതെന്ന് സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.