മക്ക: ഈവർഷത്തെ ഹജ്ജിനു മുന്നോടിയായി നിർത്തി വെച്ച ഉംറ തീർത്ഥാടനം ഹജ്ജിനു ശേഷം പുനരാരംഭിക്കുന്ന തിയ്യതി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. ദുൽഹിജ്ജ 15 മുതൽ അഥവാ ജൂലൈ 25 നു ഉംറ തീർത്ഥാടനം പുനഃരാരംഭിക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയത്. അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി ഹജ്ജ് ഉംറ മന്ത്രി ഡോ: അബ്ദുൽ ഫത്താഹ് മുശാത്.
ഉംറ തീർത്ഥാടനം പുനരാംഭിക്കുന്ന തുടക്കത്തിൽ ഇരുപതിനായിരം തീർത്ഥാടകർക്ക് മാത്രമായിരിക്കും അനുമതി. തുടർന്ന് ക്രമേണ തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ച് നേരത്തെയുള്ള നിലയിലേക്ക് ഉയർത്തുമെന്നും ഡെപ്യൂട്ടി ഹജ്ജ് ഉംറ മന്ത്രി ഡോ: അബ്ദുൽ ഫത്താഹ് മുശാത് അറിയിച്ചു.