റിയാദ്: രാജ്യത്ത് കൊവിഡ് പശ്ചാതലത്തിൽ ആൾക്കൂട്ടം കുറക്കാനായി കടകൾ നമസ്‌കാര സമയത്തും തുറക്കാൻ നിർദേശം. ഫെഡറേഷൻ ഓഫ് സഊദി ചേംബർ ആണ് ഇതിനു നിർദേശം നൽകിയത്. കടകൾക്ക് മുന്നിൽ ആളുകൾ കാത്തുനിൽക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. പ്രാർത്ഥന സമയമടക്കം ജോലി സമയങ്ങളിൽ ഉടനീളം കടകൾ തുറക്കുന്നതിനും വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്നതിനും സഊദി ചേംബഴ്സ് ഫെഡറേഷൻ നിർദ്ദേശിച്ചു.
കടയിലെ ജീവനക്കാർക്ക് നമസ്‌കാരത്തിനുള്ള സൗകര്യം കടയുടമ ഒരുക്കി കൊടുക്കണമെന്നും ചേംബർ വ്യക്തമാക്കി. ഷോപ്പിംഗ് അനുഭവവും ഷോപ്പർമാർക്കും ഉപഭോക്താക്കൾക്കും സേവനങ്ങൾ നൽകുന്ന നിലവാരവും മെച്ചപ്പെടുത്തുന്നതിനുമാണ് നടപടി.
