ഉക്രൈൻ വഴി സഊദിയിലേക്ക്, ഏവർക്കും ഉപകാരപ്പെടുന്ന മലയാളിയുടെ യാത്രാ വിവരണം

സംസാരത്തിന് ഗൂഗിൾ ട്രാൻസ്‌ലേറ്റർ, അബദ്ധങ്ങൾ വീണാൽ മണിക്കൂറുകൾ നഷ്‌ടമാകും, സഊദിയിലേക്കെന്ന് പറഞ്ഞാൽ യാത്ര തടയും

0
4918

റിയാദ്: സഊദിയിലേക്ക് വരാനായി നേരിട്ട് വിമാന സർവ്വീസുകൾ ഇല്ലാതാവുകയും എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വഴികൾ അടയുകയും ചെയ്തതോടെ വിവിധ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്. സമീപ ദിവസങ്ങളിൽ ഏറ്റവും എളുപ്പമുള്ള മാലിദ്വീപ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ വഴി സഊദിയിലേക്ക് യാത്രക്കാർ ഒരുങ്ങുന്നുണ്ടെങ്കിലും പലരും ഇപ്പോഴും പല രാജ്യങ്ങൾ വഴിയാണ് യാത്ര ക്രമീകരിക്കുന്നത്.

ഉക്രൈൻ വഴിയും നിരവധി യാത്രക്കാർ സഊദിയിലേക്ക് യാത്ര തിരിക്കുന്നുണ്ട്. ഉക്രൈൻ യാത്രക്കാർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയാണ് ഇത്തരത്തിൽ യാത്ര തിരിച്ച മലപ്പുറം നിലമ്പൂർ സ്വദേശി ശുഹൈബ്. ഇവിടെയുള്ള പ്രകൃതി രമണീയമായ കാഴ്ചകൾ പരിചയപ്പെടുത്തുന്നതിനൊപ്പം ഇത് വഴി പോകുന്ന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കുകയാണ് ഇദ്ദേഹം.

ഉക്രൈൻ യാത്രക്കാർ മാത്രമല്ല, സഊദിയിലേക്ക് തിരിക്കേണ്ട മുഴുവൻ യാത്രക്കാരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇദ്ദേഹം വിവരിക്കുന്നത്. ഒരു പക്ഷെ നിങ്ങളുടെ യാത്ര വരെ മുടങ്ങാൻ ചെറിയ അശ്രദ്ധ പോലും കാരണമായേക്കാം. അത്തരത്തിലുള്ള കാര്യങ്ങൾ വിശദമായി വിവരിക്കുകയാണ് ശുഹൈബ്.

കൂടുതൽ അറിയാൻ വീഡിയോ കാണുക.