ജിദ്ദ: സഊദിയിലെ പ്രവാസികളിൽ നിന്നും ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചവർക്കായി സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി ഓൺലൈൻ ഹജ്ജ് ക്ലാസ് സംഘടിപ്പിക്കുന്നു. ജൂലൈ 15 വ്യാഴാഴ്ച രാത്രി 7.30 ന് സൂം പ്ലാറ്റുഫോമിൽ നടക്കുന്ന ഹജ്ജ് ക്ലാസ് നയിക്കുന്നത് പ്രമുഖ പ്രഭാഷകനും നിരവധി വർഷങ്ങളായി എസ് വൈ എസ് ഹജ്ജ് ഗ്രൂപ്പിന്റെ അമീർ ആയി സേവനം ചെയ്തു വരുന്ന അബ്ദുസ്സമദ് പൂക്കോട്ടൂർ ആണ്.
പ്രസ്തുത ക്‌ളാസിൽ ഹജ്ജിന് അവസരം ലഭിച്ച മുഴുവൻ പ്രവാസികളും പങ്കെടുക്കണമെന്ന് എസ് ഐ സി സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ, വർക്കിംഗ് സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി എന്നിവർ അഭ്യർത്ഥിച്ചു.