ദോഹ: വാക്‌സിനെടുത്ത ഇന്ത്യക്കാര്‍ക്കടക്കം ഒരു മാസത്തെ സൗജന്യ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുമെന്ന് ഖത്തര്‍ അധികൃതര്‍ വ്യക്തമാക്കി. പുതിയ തീരുമാനം സഊദി പ്രവാസികൾക്കടക്കം ഏറെ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. നിബന്ധനകൾ പാലിക്കുന്നവർക്ക് ഓൺ അറൈവൽ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട് , റിട്ടേണ്‍ എയര്‍ ടിക്കറ്റ്, ഖത്തര്‍ സന്ദര്‍ശിക്കുന്ന അത്രയും ദിവസത്തേക്കുള്ള അംഗീകൃത ഹോട്ടല്‍ ബുക്കിംഗ്, ഖത്തർ അംഗീകരിച്ച വാക്സിൻ കുത്തിവെപ്പ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 72 മണിക്കൂറില്‍ മുമ്പെടുത്ത ആര്‍.ടി. പി. സി. ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതണം. യാത്രക്ക് മുമ്പ് www.ehteraz.gov.qa എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മന്ത്രാലയ അനുമതി നൽകുന്നവർക്കാണ് ഇത്തരത്തിൽ പ്രവേശനം അനുവദിക്കുക. 30 ദിവസത്തേക്ക് ലഭിക്കുന്ന വിസ സൗജന്യമായി ഒരു മാസത്തേക്ക് കൂടി നീട്ടുവാന്‍ കഴിയും.
തീരുമാനം സഊദി പ്രവാസികൾക്കും ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷ. പതിനാല് ദിവസം ഇവിടെ കഴിയാൻ സൗജന്യ വിസ ലഭിക്കുന്നത് ഏറെ ആശ്വാസകമാകും. തുടർന്ന് ക്വാറന്റൈൻ പൂർത്തീകരിച്ച് സഊദിയിലേക്ക് യാത്ര തിരിക്കാം. കര, വ്യോമ മാർഗ്ഗങ്ങൾ വഴി ഖത്തറിൽ നിന്ന് സഊദി പ്രവേശനം ഇപ്പോൾ സാധ്യമാണ്.