ചൈനീസ് വാക്സിൻ സ്വീകരിച്ചവർക്ക് കോസ്‌വേ വഴി സഊദിയിലേക്ക് പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കണം

0
1107

ദമാം: ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവ രണ്ട് ഡോസ് സ്വീകരിച്ചവർ കിംഗ് ഫഹദ് കോസ് വെ വഴി സഊദിയിലേക്ക് പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് കൂടി സ്വീകരിക്കണമെന്ന് കോസ്‌വേ അതോറിറ്റി അറിയിച്ചു. സഊദി അറേബ്യ അംഗീകരിച്ച നാല് വാക്സിനുകളിൽ ഏതെങ്കിലും ഒന്നാണ് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കേണ്ടത്. ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക് എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ട് ഡോസ് സ്വീകരിച്ചവർ ആസ്ട്രാസെനക്ക, ഫൈസർ, മൊഡേണ, ജോൺസൺ എന്നീ നാലു സഊദി അംഗീകൃത വാക്സിനുകളിൽ ഏതെങ്കിലും ഒന്ന് ആണ് ബൂസ്റ്റർ ഡോസ് ആയി സ്വീകരിക്കേണ്ടത്.

കൂടാതെ, സഊദിയിലേക്ക് പ്രവേശിക്കുന്നതിനു മുംബ് 72 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ നെഗറ്റീവ് റിസൽറ്റും കയ്യിൽ കരുതണമെന്നും വാക്സിൻ സർട്ടിഫിക്കറ്റുകൾ വാക്സിൻ സ്വീകരിച്ച രാജ്യത്തെ ഹെൽത്ത് അതോറിറ്റി അറ്റസ്റ്റ് ചെയ്തിരിക്കണമെന്നും നിർദേശമുണ്ട്. അവസാന ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞാണു സഊദിയിലേക്ക് കടക്കാൻ അനുമതി ലഭിക്കുക.

അതേസമയം, ചൈനയുടെ സിനോഫാം, സിനോവാക് വാക്സിനുകളിൽ ഏതെങ്കിലും സ്വീകരിച്ചവർക്ക് തവക്കൽനയിൽ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനവും ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ട്. സഊദി പ്രവേശനത്തിനായി മുഖീമിൽ രജിസ്ട്രെഷനും അനുവദിച്ചിട്ടുണ്ട്. അത് പ്രകാരമാണ് കോസ്‌വേ വഴി പ്രവേശിക്കുന്നവർ സ്വീകരിക്കേണ്ട നടപടികൾ കോസ്‌വേ അതോറിറ്റി വ്യക്തമാക്കിയത്.

സഊദി ആരോഗ്യ മന്ത്രാലയ രജിസ്ട്രേഷനിലും മുഖീമിലും പുതിയ രണ്ടു വാക്സിനുകൾ കൂടി ഇടം പിടിച്ചു, കൊവാക്സിനും അംഗീകാരം ലഭിച്ചേക്കുമെന്ന് പ്രതീക്ഷ