റിയാദ്: കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പോർട്ടൽ 7 ദശലക്ഷം ഇലക്ട്രോണിക് ആക്രമണത്തിന് വിധേയമായിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ: അബ്ദുൽ ഫത്ത മശാത്ത് വെളിപ്പെടുത്തി. സഊദി ചാനലിലെ “ഇൻ പബ്ലിക്” പ്രോഗ്രാമിലെ അദ്ദേഹം പങ്കെടുക്കവേയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഉന്നത നിലവാരത്തിലുള്ള സംവിധാനങ്ങൾ ഉള്ളത് കൊണ്ടാണ് ഇവ തകർക്കാൻ കഴിയുന്നത്.
സീസണിൽ ഹജ്ജിനിടെ പുതിയ കൊറോണ വൈറസ് കേസുകളൊന്നും രജിസ്റ്റർ ചെയ്യരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ ഹജ്ജ് 60,000 തീർഥാടകർക്ക് മാത്രമായി പരിമിതപ്പെടുത്തിയതെന്നും തീർഥാടകന്റെ വരവ് മുതൽ തിരിച്ച് പുറപ്പെടുന്നതുവരെ എല്ലാ മുൻകരുതൽ നടപടികളും പൂർണ്ണമായും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർഥാടകരുടെ എണ്ണം അറുപതിനായിരം ആയി പരിമിതപ്പെടുത്തുന്നത് ഈ വർഷം ഹജ്ജ് ഫീസ് വർദ്ധനവിന് കാരണമായിട്ടുണ്ടോ എന്ന ചോദ്യത്തിന് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഉയർന്ന നിലവാരമാണ് ഈ വർധനവിന് കാരണമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.