ബുധനാഴ്ച്ച മുതൽ സഊദിയിലെ ഈ പ്രദേശങ്ങളിൽ മഴയുണ്ടാകും

0
2919

റിയാദ്: ബുധനാഴ്ച മുതൽ രാജ്യത്തെ വിവിധയിടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ പ്രവിശ്യകളിൽ നിലവിൽ കടുത്ത ചൂടാണ് അനുവവപ്പെടുന്നത്.

ഇതിനിടെയാണ് വിവിധയിടങ്ങളിൽ മഴ പെയ്യുമെന്ന മുന്നറിയിപ്പ്. അസീർ, ജിസാൻ, നജ്‌റാൻ, അൽബാഹയിലെ ഉയർന്ന പ്രദേശങ്ങൾ, മക്ക, റിയാദിന്റെ തെക്ക് ഭാഗങ്ങൾ, കിഴക്കൻ പ്രവിശ്യയിലെ വിവിധയിടങ്ങൾ എന്നിവിടങ്ങളിലായിരിക്കും മഴ പെയ്യുകയെന്നാണ് മുന്നറിയിപ്പ്.

ഇത് സംബന്ധമായി കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.