റിയാദ്: സഊദിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. സഊദി മാനവ വിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത് പ്രകാരം ജൂലൈ 15 വ്യാഴാഴ്ച മുതൽ ജൂലൈ 25 ഞായറാഴ്ച വരെ പൊതു മേഖല സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
പൊതു മേഖലാ സ്ഥാപനങ്ങൾക്ക് ജൂലൈ 26 തിങ്കളാഴ്ച മുതൽ പ്രവൃത്തി ദിനമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങൾക്ക് സൗദി തൊഴിൽ നിയമ പ്രകാരം നാല് ദിവസമാണ് അവധി ലഭിക്കുക.