റിയാദ്: രാജ്യത്ത് മുപ്പത്ത് വയസ്സ് മുതലുള്ളവർക്കും കൊവിഡ് വാക്‌സിൻ രണ്ടാം ഡോസ് അപോയിന്റെ ലഭ്യമായിത്തുടങ്ങി. സഊദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വാക്‌സിൻ രജിസ്‌ട്രേഷൻ ആപ്ലിക്കേഷനായ തവക്കൽന, സ്വിഹതീ ആപുകളി ഇപ്പോൾ അപ്പോയിന്മെന്റ് എടുക്കാനുള്ള സംവിധാനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
രണ്ടാഴ്ചക്കുള്ളിൽ മുപ്പത് വയസിനു മുകളിൽ ഉള്ളവർക്ക് വാക്‌സിൻ രണ്ടാം ഡോസ് ലഭിച്ചു തുടങ്ങുമെന്ന് നേരത്തെ തന്നെ സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. കിഴക്കൻ പ്രവിശ്യയിൽ മുപ്പത് വയസിനു മുകളിലുള്ള നിരവധി പേർക്ക് സെക്കൻഡ് ഡോസ് അപ്പോയിന്റ്മെന്റ് ലഭിച്ചു.