സഊദിയിൽ ട്രാഫിക് സിഗ്നലിൽ കാത്ത് നിന്ന വാഹനങ്ങളെ ഇടിച്ചു തെറിപ്പിച്ച് ട്രക്ക്, ഞെട്ടിപ്പിക്കുന്ന അപകടത്തിൽ രണ്ട് മരണം, വീഡിയോ

0
9010

റിയാദ്: അബഹ റോഡിന് സമീപം ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ തട്ടിത്തെറിപ്പിച്ച് ട്രക്ക്. മഹായിൽ അസീറിലാണ് ഞെട്ടിപ്പിക്കുന്ന അപകടം നടന്നത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ട്രാഫിക് വിഭാഗം അറിയിച്ചു.

ട്രാഫിക് സിഗ്നലിൽ സിഗ്നൽ കാത്ത് നിന്നിരുന്ന നിരവധി വാഹനങ്ങൾ അതിവേഗതയിൽ എത്തിയ ട്രക്ക് ഇടിച്ചു തെറുപ്പിക്കുകയായിരിന്നു. പിന്നിൽ നിന്ന് അതിവേഗം വരുന്ന ട്രക്ക് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് പോകുന്നത് ദൃശ്യങ്ങളിൽ കാണാം.

അപകടത്തിൽ നിരവധി വാഹനങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി. ട്രക്കിന്റെ ബ്രെക്കിങ് സംവിധാനത്തിൽ ഉണ്ടായ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

വീഡിയോ

https://malayalampress.com/wp-content/uploads/2021/07/2021_07_05_18_18_51_iTXCxoMcSuzLJNsq.mp4